പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

വിവിധ വകുപ്പുകളിലെ പി.എസ്.സി. നിയമനം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്

Feb 15, 2021 at 8:07 pm

Follow us on

തിരുവനന്തപുരം: പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനായി വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ഒഴിവുകൾ പി.എസി.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തുന്നതിന് ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച നടപടികൾ 10 ദിവസത്തിനുള്ളിൽ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുന്നതിന് കമ്മറ്റിക്ക് ചുമതല നൽകി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും അതിൽ വീഴ്ച വരുത്തുന്ന നിയമനാധികാരികളെ/ വകുപ്പ് അധ്യക്ഷൻമാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തി.

\"\"

Follow us on

Related News