പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഫസ്റ്റ്‌ബെല്‍; പത്ത്, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ നാളെ അവസാനിക്കും

Feb 13, 2021 at 7:29 pm

Follow us on

തിരുവനന്തപുരം: 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ളുടെ ഫസ്റ്റ്‌ബെല്‍ റിവിഷന്‍ ക്ലാസുകള്‍ നാളെ അവസാനിക്കും. ഈ ക്ലാസുകള്‍ ഓഡിയോ ബുക്കുകളായും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. പത്ത്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണം കൈറ്റ് വിക്ടേഴ്‌സില്‍ ഫോണ്‍-ഇന്‍ രൂപത്തില്‍ ലൈവായി നടത്താനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസുകളും  firstbell.kite.kerala.gov.in  എന്ന പോര്‍ട്ടലില്‍ ലഭിക്കും.

തിങ്കളാഴ്ച്ച മുതല്‍ ഫസ്റ്റ്‌ബെല്ലില്‍ പ്ലസ് വണ്ണിന് ആറും എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് മൂന്നുവീതം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ എട്ട് മണി മുതലും എട്ട്, ഒന്‍പത് ക്ലാസുകള്‍ യഥാക്രമം മൂന്ന് മണിക്കും 4.30 നും സംപ്രേഷണം ആരംഭിക്കും. പ്രീപ്രൈമറി മുതല്‍ ഏഴുവരെ ക്ലാസുകളുടെ സംപ്രേഷണം നിലവിലുള്ള സമയത്തുതന്നെ ആയിരിക്കും.

\"\"

Follow us on

Related News