ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍

തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസംബര്‍ 2020 ടേം എന്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച്‌ 13 വരെ രാജ്യ വ്യാപകമായി നടത്തും. ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി തുടങ്ങി 7 പരീക്ഷാ കേന്ദ്രങ്ങളിലായി ഏഴായിരത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in വഴി വിദ്യാർത്ഥികൾക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ സമയത്ത് ഇഗ്‌നോയുടെ ഐഡി കാര്‍ഡും കയ്യില്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇഗ്‌നോ റീജിയണല്‍ സെന്റര്‍, രാജധാനി കോംപ്ലക്‌സ്, കിള്ളിപ്പാലം, കരമന പി.ഒ. തിരുവനന്തപുരം 695002 എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഇഗ്‌നോ റീജിയണല്‍ ഡയറക്ടര്‍ ഡോ. ബി സുകുമാര്‍ അറിയിച്ചു.

Share this post

scroll to top