ജലകൃഷി വികസന ഏജൻസി: ഫാം മാനേജർ കരാർ നിയമനം

തിരുവനന്തപുരം: കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി, കാരാപ്പുഴ, ബാണാസുര സാഗർ, കക്കി റിസർവോയറുകളിൽ കേജ് ഫാമിങ് പദ്ധതിയിലെ ഫാം മാനേജർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. ഫിഷറീസ് സയൻസിലുള്ള ബി.എഫ്.എസ്.സി ബിരുദം മറ്റു ഫിഷറീസ് മേഖലയിലോ സുവോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫെബ്രുവരി 12 വരെ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ എന്നിവ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള, റ്റി.സി 15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട് പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. aquaculturekerala@yahoo.co.in ൽ ഇ-മെയിൽ മുഖേനയും അപേക്ഷിക്കാം. വയനാട്, കോഴിക്കാട്, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471-2322410.

Share this post

scroll to top