കോട്ടയം: രണ്ടാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന് റഗുലര്‍-പുതിയ സ്കീം) പരീക്ഷകള്‍ ഫെബ്രുവരി 18 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി എട്ടുവരെയും 525 രൂപ പിഴയോടെ ഫെബ്രുവരി ഒന്പതുവരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 10 വരെയും അപേക്ഷിക്കാം.
- മൂന്നും നാലും സെമസ്റ്റര്‍ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്. 2017 ന് മുമ്പുള്ള അഡ്മിഷന് സപ്ലിമെന്ററി, 2012, 2013 അഡ്മിഷന് മേഴ്സി ചാന്‍സ് – പ്രൈവറ്റ് രജിസ്ട്രേഷന്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഫെബ്രുവരി 18 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 23 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 26 വരെയും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ അപേക്ഷ ഫീസായി സെമസ്റ്ററിന് 30 രൂപയും സി.വി. ക്യാമ്പ് ഫീസായി പേപ്പറൊന്നിന് 35 രൂപയും (പരമാവധി 210 രൂപ) പരീക്ഷഫീസിന് പുറമെ അടയ്ക്കണം. 2012, 2013 അഡ്മിഷന് വിദ്യാര്‍ത്ഥികള്‍ സ്പെഷല്‍ ഫീസായി 5250 രൂപ പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. അഞ്ച് ആറ് സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്. – മേഴ്സി ചാന്‍സ്) പരീക്ഷയ്ക്ക് 5250 രൂപ സ്പെഷല്‍ മേഴ്സി ചാന്‍സ് ഫീസടച്ചിട്ടുള്ള 2012, 2013 അഡ്മിഷന് വിദ്യാര്‍ത്ഥികള്‍ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. epay.mgu.ac.in എന്ന പോര്‍ട്ടലിലൂടെയാണ് ഫീസടയ്ക്കേണ്ടത്. ബി.എ. വിദ്യാര്‍ത്ഥികള്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ 4 (പരീക്ഷ)യ്ക്കും ബി.കോം വിദ്യാര്‍ത്ഥികള്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ 10 (പരീക്ഷ)യ്ക്കുമാണ് അപേക്ഷ നല്‍കേണ്ടത്.
പരീക്ഷാഫലം
- 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2012 അഡ്മിഷന് മുതലുള്ള വിദ്യാര്‍ത്ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 16നകം സര്‍വകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
- 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് (റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 16 വരെ സര്‍വകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന
2019 ഒക്ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 11 നും വൈകീട്ട് നാലിനുമിടയില്‍ ഫോട്ടോ പതിച്ച അസല്‍ തിരിച്ചറിയല്‍ രേഖകളുമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വകലാശാല അസംബ്ലി ഹാളില്‍ എത്തണം.
മൂക് ഓണ്‍ലൈന്‍ പരിശീലനം
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മൂക് ഓര്‍ഗാനിക് ഫാമിംഗ് കോഴ്സുമായി ബന്ധപ്പെട്ട് ആദ്യബാച്ച് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ഫെബ്രുവരി നാലിന് രാവിലെ 10 മുതല്‍ നടക്കും. പങ്കെടുക്കേണ്ടവരുടെ വിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

0 Comments