തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2017 മുതല്‍ പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ് രണ്ട് വര്‍ഷ കോഴ്‌സ് ജൂണ്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും, 2012 മുതല്‍ പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ബി.എ, എല്‍.എല്‍.ബി ഓണേഴ്‌സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും, 2015 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും
ഫെബ്രുവരി 17ന് ആരംഭിക്കും. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ നാലാം തിയതി മുതല്‍ ആരംഭിക്കും. ആറാം സെമസ്റ്റര്‍ എം.സി.എ ഡിസംബര്‍ 2020 പരീക്ഷയുടെ പ്രൊജക്ട്, വൈവാവോസി മൂന്ന്, നാല്, അഞ്ച് തിയതികളിലായി നടക്കും.
പരീക്ഷ ഫലം
കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2019 എം.ഫില്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ പ്രീവിയസ് എം.എ സോഷ്യോളജി മെയ് 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല വയനാട്, ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളില്‍ ബി.എച്ച്.എം 2016 മുതല്‍ പ്രവേശനം ഏപ്രില്‍ 2020 രണ്ടാം വര്‍ഷ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും, 2015 മുതല്‍ പ്രവേശനം ഏപ്രില്‍ 2020 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ ഫെബ്രുവരി 8 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ 2019 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ കോഴ്‌സുകളുടെ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.ഡി.ഇ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2019 പ്രവേശനം ബിരുദ കോഴ്‌സുകളുടെ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.ഡി.ഇ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ കോഴ്‌സുകളുടെ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍വകലാശാല എഞ്ചിനീയറിങ് കോളജിലെ 2016 പ്രവേശനം എട്ടാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടുകൂടി 15 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എട്ടാം സെമസ്റ്റര്‍ ബി.ടെക് 2014 പ്രവേശനം 2009, 2012-2013 പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്കും പാര്‍ട്ട് ടൈം ബി.ടെക് 2009 സ്‌കീം, 2012-2014 പ്രവേശനം സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 12 വരെയും 170 രൂപ പിഴയോടു കൂടി 15 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

0 Comments