ന്യൂഡൽഹി: ഒന്നാക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഹെറിറ്റേജ് ഇന്ത്യ ക്വിസിന് രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ സ്മാരകങ്ങളും പൈതൃക കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും, അവബോധവും വിദ്യാര്‍ഥികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സി.ബി.എസ്.ഇ നടത്തുന്ന ക്വിസ്ന് ഏതു ബോര്‍ഡിൽ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫെബ്രുവരി പത്ത് വരെ ദിക്ഷ പ്ലാറ്റ്‌ഫോമില്‍ ക്വിസ് ലഭ്യമാക്കുന്നതാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ ആദ്യം http://bit.ly/HIQE_Ci എന്ന ലിങ്ക് വഴിയോ ദിക്ഷ ആപ്പ് വഴിയോ \’ഹെറിറ്റേജ് ഇന്ത്യ ക്വിസ് 2020-21\’ രജിസ്റ്റര്‍ ചെയ്യണം. ചേര്‍ന്നു കഴിഞ്ഞാല്‍ കോഴ്‌സിന്റെ മൂന്ന് വിവിധ മൊഡ്യൂളുകളിലേക്ക് വിദ്യാര്‍ഥിക്ക് പോകാം. ആദ്യ മൊഡ്യൂള്‍ ക്വിസിനെപ്പറ്റിയുള്ള ആമുഖവും രണ്ടാമത്തേത് ഭാരത പൈതൃകത്തിന്റെ വീഡിയോകളും ആയിരിക്കും. മൂന്നാം മൊഡ്യൂളാണ് 2021ലെ ഹെറിറ്റേജ് ഇന്ത്യ ക്വിസ്. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി കോഴ്‌സ് പൂര്‍ത്തിയാകിയശേഷം നല്‍കും. വിശദവിവിരങ്ങൾ http://cbseacademic.nic.in/circulars.html ല്‍ ലഭ്യമാണ്.
