ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം: ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജലനിധിയുടെ കണ്ണൂർ റീജിയണൽ പ്രൊജക്ട് മാനേജ്മെന്റ് ഓഫീസിൽ റീജിയണൽ പ്രൊജക്ട് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 20 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകർക്ക് പത്ത്‌ വർഷം ഗ്രാമവികസനം, അല്ലെങ്കിൽ ജലവിതരണ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയമുണ്ടാകണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ, പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്സിക്യുട്ടീവ് എൻജിനിയർ, ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ: www.jalanidhi.kerala.gov.in ൽ ലഭ്യമാണ്.

Share this post

scroll to top