കോട്ടയം: രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി. ഒന്‍പത് മേഖലകേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒഴികെ മുഴുവന്‍ അഫിലിയേറ്റഡ് കോളജുകളിലെയും ഗസ്റ്റ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പില്‍ പങ്കെടുക്കും. പാലാ അല്‍ഫോണ്‍സാ കോളജിലെ മൂല്യനിര്‍ണയ ക്യാമ്പിന്റെ പ്രവര്‍ത്തനം പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ വിലയിരുത്തി. സിന്‍ഡിക്കേറ്റംഗം ഡോ. എ. ജോസ് ഒപ്പമുണ്ടായിരുന്നു. കോട്ടയം ബി.സി.എം. കോളജ് (9562869005), ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജ് (9544389606), കോഴഞ്ചേരി സെന്റ് തോമസ് കോളജ് (9446824314), പാല അല്‍ഫോന്‍സാ കോളജ് (9447362420), മൂവാറ്റുപുഴ നിര്‍മ്മല കോളജ് (9567490441), തൃപ്പൂണിത്തുറ ഗവണ്മെന്റ് കോളജ് (9567911611), ആലുവ യു.സി. കോളജ് (8075478265), ലബ്ബക്കട ജെ.പി.എം. കോളജ് (7025154050), അടിമാലി കാര്‍മ്മല്‍ഗിരി കോളജ് (8547093816) എന്നിവയാണ് മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍.
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചു
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ...