തൃപ്പുണിത്തുറ: ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ അഗദതന്ത്ര അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ഒന്‍പതിന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. അഗദതന്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം, എ ക്ലാസ് മെഡിക്കല്‍ കൗണ്‍സിലര്‍ രജിസ്ട്രേഷന്‍, പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
