തിരുവനന്തപുരം: ഏപ്രിൽ മാസത്തിലെ പരീക്ഷാ കലണ്ടർ പി.എസ്.സി പ്രസിദ്ധീകരിച്ചു. അപേക്ഷകർ ഫെബ്രുവരി ഒൻപതിനകം പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ സമർപ്പിക്കണം. കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഉറുദ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ഹിസ്റ്ററിയിലേക്ക് വിദ്യാഭ്യാസ വകുപ്പിൽ സ്വീവിങ് ടീച്ചർ, ആയുർവേദ കോളജിൽ ഇന്ത്യൻ സിസ്റ്റംസ് ഒാഫ് മെഡിസിനിൽ നഴ്സ് ആയുർവേദവും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഫൈൻ ആർട്സ് കോളജുകൾ ലക്ചറർ ഇൻ അപ്ലൈഡ് ആർട്സും, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഒാഫിസർ തുടങ്ങിയ പത്ത് തസ്തികകളിലേക്കുള്ള പരീക്ഷയാണ് ഏപ്രിൽ മാസത്തിൽ നടക്കുക. നിശ്ചിത തിയതിക്കകം കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല.

0 Comments