എറണാകുളം: കൊച്ചിയിലെ മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയിൽ ട്രെയിനികളാകാൻ അവസരം. ഫിഷറീസ് മാനേജ്മെന്റ് തസ്തികയിലുള്ള നാല് ഒഴിവുകളിലേക്കാണ് ട്രെയിനി നിയമനം. അക്വാകൾച്ചർ, ഫിഷറീസ് സയൻസ്, റൈൻ ബയോളജി, ഇൻഡസ്ട്രിയൽ ഫിഷറീസ് എന്നിവയിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകൾ ജനുവരി 31ന് മുമ്പായി ഓൺലൈനായി സമർപ്പിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.mpeda.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
