തിരുവനന്തപുരം: വികസന അതോറിറ്റിയിൽ ഒഴിവുള്ള അസിസ്റ്റന്റ് ഗ്രേഡ്-1,അസിസ്റ്റന്റ് ഗ്രേഡ്-2, തസ്തികകളിലെ ഒരൊഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി പത്തിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർ ബയോഡാറ്റയും, മാതൃസ്ഥാപനത്തിന്റെ എൻ.ഒ.സിയും സഹിതം കെ.എസ്.ആർ പാർട്ട് (1) റൂൾ നമ്പർ 144 പ്രകാരം നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയമൻഷൻ, വഴുതക്കാട്, ശാസ്തമംഗലം പി.ഒ. എന്ന വിലാസത്തിൽ സമർപ്പിക്കണം. പിൻ-695 010. ഫോൺ: 0471-2722748, 2722238. ഇ-മെയിൽ:tridasecretary@gmail.com.
