സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശീയതല മത്സരവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം: എൻട്രികൾ ക്ഷണിച്ചു

ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളും അവയുടെ സംരക്ഷണത്തെക്കുറിച്ചും പുതിയ തലമുറകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സാക്ഷം ദേശീയതല മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. കേന്ദ്ര പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയത്തിന്റെ കീഴിലെ പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരം. 7 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രബന്ധ രചന, ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കാനാണ് അവസരം. ഓൺലൈനായി ഫെബ്രുവരി 10 വരെ എൻട്രികൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുന്നതിനും www.pcra.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മത്സരത്തിന്റെ ഭാഗമായി അഖിലേന്ത്യാ സാക്ഷം പെയിന്റിങ് മത്സരവും പി.സി.ആർ.എ. പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഗ്രീൻ ആൻഡ് ക്ലീൻ എനർജി’ എന്ന പേരിൽ മൂന്നുവിഭാഗങ്ങളിലായാണ് പെയിന്റിങ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് www.sakshampaintingcontest.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top