പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ

എം.ജി സര്‍വകലാശാല പ്രവേശനവും പരീക്ഷയും

Jan 22, 2021 at 7:01 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഏകജാലകം വഴി പി.ജി. പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്‌മെന്റിന് ജനുവരി 26ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവരുള്‍പ്പെടെ എല്ലാവര്‍ക്കുമായാണ് ഫൈനല്‍ അലോട്ട്‌മെന്റ്. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റുമൂലം അലോട്‌മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ പുതുതായി ഓപ്ഷനുകള്‍ നല്‍കാം. നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് വെബ് സൈറ്റിലെ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കണം.

ഫൈനല്‍ അലോട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. ലോഗിന്‍ ചെയ്ത ശേഷം അപേക്ഷകന് നേരത്തേ നല്‍കിയ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താം, പുതുതായി ഓപ്ഷനുകള്‍ നല്‍കാം. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക.
അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫൈനല്‍ അലോട്‌മെന്റിന്റെ ഒന്നാം അലോട്‌മെന്റ് ലിസ്റ്റ് ജനുവരി 29ന് പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിക്കുന്നവര്‍ അന്നേദിവസം ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടണം. ഫൈനല്‍ അലോട്‌മെന്റിന്റെ രണ്ടാം അലോട്‌മെന്റ് ലിസ്റ്റ് വഴി പ്രവേശനം നേടിയവരെ ഒഴിവാക്കി ജനുവരി 30ന് രണ്ടാം അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓരോ അലോട്‌മെന്റുകളിലും പ്രവേശനം നേടിയവര്‍ ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം നേടാത്തപക്ഷം അവരെ തുടര്‍ അലോട്‌മെന്റുകളില്‍ അവരുടെ ഹയര്‍ ഓപ്ഷനുകളിലേക്ക് പരിഗണിക്കില്ല.

പരീക്ഷ
1. 2020 ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതും കോവിഡ്-19 വ്യാപനം മൂലം മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍ എം.എസ് സി. (2018 അഡ്മിഷന്‍ റഗുലര്‍/2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് (സി.എസ്.എസ്.) പരീക്ഷകള്‍ ജനുവരി 27 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

2. അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്കീം – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ ഫെബ്രുവരി ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷ കേന്ദ്രത്തിന് മാറ്റം
ജനുവരി 20 മുതല്‍ ആരംഭിച്ച മൂന്ന്/നാല് സെമസ്റ്റര്‍ ബി.എ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പരീക്ഷയ്ക്ക് കട്ടപ്പന ഗവണ്‍മെന്റ് കോളജിന്റെ സബ്‌സെന്ററായ രാജാക്കാട് സാന്‍ജോ കോളജില്‍ പരീക്ഷയെഴുതുന്ന രജിസ്റ്റര്‍ നമ്പര്‍ 170050018421 മുതല്‍ 170050018478 വരെയുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 27 മുതല്‍ കുമളി സഹ്യജ്യോതി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ പരീക്ഷയെഴുതണം.

ഇന്റേണൽ റീഡുവിന് ജനുവരി 30 വരെ അപേക്ഷിക്കാം

ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക് (2010ന് മുമ്പുള്ള അഡ്മിഷൻ, 2010ന് ശേഷമുള്ള അഡ്മിഷൻ) ഇന്റേണൽ റീഡുവിന് ജനുവരി 30 വരെ അപേക്ഷിക്കാം.

സെനറ്റ് തെരഞ്ഞെടുപ്പ്; പ്രാഥമിക വോട്ടർ പട്ടിക

മഹാത്മാഗാന്ധി സർവകലാശാല സെനറ്റിലേക്ക് ഗവൺമെന്റ്/പ്രൈവറ്റ് കോളേജ് പ്രിൻസിപ്പൽമാരുടെ മണ്ഡലത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക വോട്ടർ പട്ടിക സർവകലാശാല ഓഫീസിലും ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News