കണ്ണൂര്‍: ഗവ. ആയൂര്‍വേദ കോളജിലെ പ്രസൂതിതന്ത്ര വകുപ്പിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. ഫെബ്രുവരി നാലിന് രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പ്പര്യമുള്ളവര്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ശരിപകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, എന്നിവയുടെ പകര്‍പ്പുകളും ബയോഡേറ്റയും ഇന്റര്‍വ്യൂവിന് ഹാജരാക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ സമാഹൃത വേതനം 56,395 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജുമായി ബന്ധപ്പെടുക.
