തിരുവനന്തപുരം ഗവ. ആയൂര്‍വേദ കോളജില്‍ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക നിയമനം

തിരുവനന്തപുരം: സര്‍ക്കാര്‍ ആയൂര്‍വേദ കോളജില്‍ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താല്‍ക്കാലിക നിയമനമാണ്. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കോളജ് പ്രിന്‍സിപ്പാലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡേറ്റയും സഹിതം ഉച്ചയ്ക്ക് 1.30 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ എത്തണം.

Share this post

scroll to top