കാലിക്കറ്റ്‌ സർവകലാശാല അറിയിപ്പുകൾ

തേഞ്ഞിപ്പലം: പരീക്ഷക്ക് ഹാജരാകാൻ സാധിക്കാത്തവർക്കുള്ള സ്പെഷ്യൽ പരീക്ഷ ആരംഭിക്കുന്നു. നാലാം വർഷ ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് ഹാജരാകാൻ സാധിക്കാത്തവർക്കുള്ള സ്പെഷൽ പരീക്ഷ ജനുവരി 28 ന് ആരംഭിക്കും. തൃശൂർ പൊലിസ് അക്കാദമിയിലെ 2019 സിലബസ്, 2019 പ്രവേശനം പിജി രണ്ടാം സെമസ്റ്റർ എം.എസ്.സി ഫൊറൻസിക് സയൻസ് പരീക്ഷ ജനുവരി 29ന് ആരംഭിക്കും. സർവകലാശാല ടീച്ചിങ് ഡിപ്പാർട്മെന്റുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി, എംഎ ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഈ മാസം 29ന് ആരംഭിക്കും.

പരീക്ഷ അപേക്ഷ

എൻജിനീയറിങ്‌ കോളജിലെ 2019 സ്കീം, 2019 പ്രവേശനം രണ്ടാം സെമസ്റ്റർ ബിടെക്. ഏപ്രിൽ 2020 റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടു കൂടി ഫെബ്രുവരി ഒന്ന് വരെയും ഫീസടച്ച് ഫെബ്രുവരി മൂന്ന് വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി നവംബർ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റർ ബിബിഎ, എൽഎൽബി ഓണേഴ്‌സ് നവംബർ 2019 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും എം.എസ്.സി റേഡിയേഷൻ ഫിസിക്സ്‌ ജനുവരി 2020 പരീക്ഷയുടെയും നാലാം സെമസ്റ്റർ ജൂലൈ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റർ എംകോം ഏപ്രിൽ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

വൈവ

ഒന്നാം വർഷ എംഎ മലയാളം ഏപ്രിൽ 2020 വൈവാവോസി കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി ഒന്ന് മുതൽ പത്ത് വരെ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലും പാലക്കാട്, തൃശൂർ ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി ഒന്ന് മുതൽ ഒൻപത് വരെ തൃശൂർ കേരളവർമ കോളജിലും നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

വാല്യൂവേഷൻ ക്യാംപ്

യു.ജി ഒന്നാം സെമസ്റ്റർ ബി.എസ്.സി, ബിസിഎ നവംബർ 2019 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സെൻട്രൽ മോണിറ്റേഡ് വാല്യൂവേഷൻ ക്യാംപ് വിജനുവരി 27ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.

Share this post

scroll to top