പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

കാലിക്കറ്റ്‌ സർവകലാശാല അറിയിപ്പുകൾ

Jan 21, 2021 at 3:51 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഫെബ്രുവരി 2 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും യു.ജി ബി.കോം, ബി.ബി.എ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസത്തിനു കീഴില്‍ 2011-13 വരെ പ്രവേശനം നേടിയവരും അഫിലിയേറ്റഡ് കോളജുകളില്‍ 2009-13 വരെ പ്രവേശനം നേടിയ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 3,5,6 സെമസ്റ്ററുകളിലേക്ക് ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഫെബ്രുവരി 6 വരെ അപേക്ഷിക്കാം. ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പരീക്ഷാ ഫീസ് നിരക്കും തീയതിയും പിന്നീട് അറിയിക്കും.

പുനര്‍മൂല്യ നിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല എം.എ മലയാളം മെയ് 2019 പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി, ബി.സി.എ ഏപ്രില്‍ 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല 2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.വോക് ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 30 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.

എല്‍.എല്‍.ബി ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് അപേക്ഷാ തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാല 2011-14 പ്രവേശനം, ബി.ബി.എ, എല്‍.എല്‍.ബി 2015-16 പ്രവേശനം, എല്‍.എല്‍.ബി യൂണിറ്ററി ഡിഗ്രി 2021 ജനുവരി ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴ കൂടാതെ 24 വരേയും 170 രൂപ പിഴയോടു കൂടി 27 വരേയും ഫീസടച്ച് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Follow us on

Related News