പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം കേരളത്തിൽ നിന്ന് 7 മിടുക്കർ

Jan 21, 2021 at 3:00 pm

Follow us on

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റിപ്പബ്ലിക് ദിന ചടങ്ങു വീക്ഷിക്കാൻ അവസരം ലഭിച്ച 50 വിദ്യാർത്ഥികളിൽ കേരളത്തിലെ 7 മിടുക്കരും. കഴിഞ്ഞ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിൽ ദേശീയ തലത്തിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കാണ് നരേന്ദ്ര മോദിക്കൊപ്പം റിപ്പബ്ലിക് ചടങ്ങ് കാണാൻ ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രിക്കും മറ്റു വിശിഷ്ട വ്യക്തികൾക്കുമൊപ്പം \’പി.എം ബോക്സിൽ\’ ഇരുന്നു ചടങ്ങു കാണാനാണ് വിദ്യാർത്ഥികൾക്ക് അവസരം. ഇവരുടെ യാത്ര, താമസ ചെലവുകളെല്ലാം വഹിക്കുന്നത് കേന്ദ്ര സർക്കാറാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റുകളും പങ്കെടുക്കുന്നവർക്ക് ലഭിക്കും. കേരളത്തിൽ നിന്നും ലക്ഷ്മി നായർ, നിർമല ജെൻസൻ, ശ്രേയ സൂസൻ മാത്യു, നിയ സൂസൻ ചാലി, അലിഷ ഷാജി, ഫറാഷ ഫാത്തിമ, അഭിജിത്ത് എന്നീ വിദ്യാർത്ഥികൾക്കാണ് ചടങ്ങ് വീക്ഷിക്കാൻ ക്ഷണം ലഭിച്ചിട്ടുള്ളത്.

\"\"

Follow us on

Related News