സാങ്കേതിക സർവകലാശാല സെമസ്റ്റർ പരീക്ഷ തിയതികളിൽ മാറ്റമില്ല: വിസി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ വിവിധ സെമസ്റ്ററുകളുടെ പരീക്ഷ തിയതികളിൽ മാറ്റമില്ലെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ. 180 മിനിറ്റ് ദൈർഘ്യമുള്ള റെഗുലർ പരീക്ഷകൾ 135 മിനിറ്റ് കൊണ്ട് കഴിയുന്ന രീതിയിലാണ് പരീക്ഷ സമയം ക്രമപ്പെടുത്തിയിരിക്കുന്നത്. അവസാന വർഷ വിദ്യാർത്ഥികൾളുടെ പരീക്ഷ മാറ്റിവച്ചാൽ അവരുടെ തൊഴിൽ, ഉപരിപഠന സാധ്യതകൾ എന്നിവയെ ബാധിക്കുമെന്നതിനാൽ ജൂലൈ മാസത്തിൽ തന്നെ ഡിഗ്രി കോഴ്സ് പൂർത്തീകരിക്കുവാൻ കഴിയുന്ന തരത്തിലാണ് പരീക്ഷകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാർത്ഥികളുടെ പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

Share this post

scroll to top