പ്രധാന വാർത്തകൾ
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും 

സുഗതകുമാരിയുടെ ജന്മദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

Jan 20, 2021 at 4:35 pm

Follow us on

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവിയത്രി പത്മശ്രീ സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ടീച്ചറുടെ 86-ാം ജന്മദിനമായ ജനുവരി 22 നാണ് പ്രകൃതി സ്‌നേഹിയായ കവിയത്രിയുടെ ഓര്‍മ്മയ്ക്കായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വൃക്ഷത്തൈ നടുന്നത്. അതുവഴി സ്‌കൂളുകള്‍ ഹരിതാഭമാക്കുകയും കുട്ടികളില്‍ പ്രകൃതി സ്‌നേഹം വളര്‍ത്തുകയും ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ജനുവരി 22ന് വൃക്ഷത്തൈ നടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

\"\"

Follow us on

Related News