പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

\’ദി ബാങ്ക് ഇന്റേൺഷിപ്പ് പ്രോഗ്രാം\’: അപേക്ഷ ജനുവരി 31 വരെ

Jan 19, 2021 at 4:40 pm

Follow us on

ന്യൂഡൽഹി: ലോക ബാങ്കിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാനും നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും അതുവഴി പ്രായോഗിക പരിജ്ഞാനം നേടുന്നതിനു അവസരം നൽകുന്ന \’ദി ബാങ്ക് ഇന്റേൺഷിപ്പ് പ്രോഗ്രാ\’മിന് വേൾഡ് ബാങ്ക് അപേക്ഷ ക്ഷണിച്ചു. നാലാഴ്ച ദൈർഘ്യമുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാ\’മിനു ഇക്കണോമിക്സ്, ഫിനാൻസ്, ഹ്യൂമൺ ഡെവലപ്മെന്റ് (പബ്ലിക് ഹെൽത്ത്, എജ്യുക്കേഷൻ, ന്യൂട്രീഷൻ, പോപ്പുലേഷൻ), സോഷ്യൽ സയൻസസ് (ആന്ത്രോപ്പോളജി, സോഷ്യോളജി), അഗ്രിക്കൾച്ചർ, എൻവിയോൺമെന്റ്, എൻജിനിയറിങ്, അർബൻ പ്ലാനിങ്, നാച്വറൽ റിസോഴ്സസ് മാനേജ്മെന്റ്, പ്രൈവറ്റ് സെക്ടർ ഡെവലപ്മെന്റ്, കോർപ്പറേറ്റ് സപ്പോർട്ട് (അക്കൗണ്ടിങ്, കമ്യൂണിക്കേഷൻസ്, ഹ്യൂമൺ റിസോഴ്സസ് മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ട്രഷറി, മറ്റു കോർപ്പറേറ്റ് സർവീസസ്) എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ താത്‌പര്യമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരിയും നിലവിൽ ഒരു മാസ്റ്റേഴ്സ് ബിരുദം/പിഎച്ച്.ഡി. ഫുൾ ടൈം ഗ്രാജ്വേറ്റ് പ്രോഗ്രാമിൽ പഠിക്കുകയും ചെയ്യുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രവർത്തനമണിക്കൂർ അടിസ്ഥാനമാക്കിയുള്ള വേതനം വേൾഡ് ബാങ്ക് അനുവദിക്കും. www.worldbank.org എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ജനുവരി 31 നകം അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News