ന്യൂഡൽഹി: ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂൾ ഓഫ് ഡെമോക്രസി രാഷ്ട്രീയത്തിൽ താത്‌പര്യമുള്ളവർക്കായി ആറുമാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. \’ദി ഗുഡ് പൊളിറ്റീഷ്യന്‍ പ്രോഗ്രാം\’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വന്തം പ്രവർത്തനമേഖലയിൽ നിന്നുകൊണ്ട് പരിപാടിയിൽ പങ്കെടുക്കാം.
നോമിനേഷൻ, കാമ്പയിനിങ്, നെറ്റ് വർക്കിങ്, വിഭവസമാഹരണം, ജനകീയ വിഷയങ്ങൾക്ക് പരിഹാരം കാണൽ തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം. പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുക, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള റെസിഡൻഷ്യൽ ക്യാമ്പ്, പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ നേരിട്ടുള്ള മാർഗനിർദേശം, പരിശീലനം, പരിചയസമ്പന്നരുമായുള്ള ആശയവിനിമയം തുടങ്ങിയവ പ്രോഗ്രാമിന്റെ സവിശേഷതകളാണ്. രണ്ട് ലക്ഷം രൂപയാണ് പരിശീലന ഫീസ്. പരിശീലന പരിപാടിയിൽ മികവ് പുലർത്തുന്നവർക്ക് 100 ശതമാനം വരെ സ്കോളർഷിപ്പ് ലഭിക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പരിജ്ഞാനമുള്ള 12-ാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. https://www.indianschoolofdemocracy.org എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 14 വരെ അപേക്ഷ സമർപ്പിക്കാം. വീഡിയോ ഇന്റർവ്യൂ, അഭിരുചിപരീക്ഷ, വാരാന്ത്യ ബൂട്ട് ക്യാമ്പ് എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...