സര്‍ക്കാര്‍ ആര്‍ട്‌സ് കോളജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ട്സ് കോളജില്‍ ബയോടെക്നോളജി വിഷയത്തില്‍ ഒഴിവുള്ള രണ്ട് ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ ജനുവരി 25ന് രാവിലെ 11ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ഇന്‍ര്‍വ്യൂവില്‍ പങ്കെടുക്കാം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ നിലവിലുള്ള കോവിഡ് മാനദണ്ഡം നിര്‍ബന്ധമായും പാലിക്കണം.

Share this post

scroll to top