തിരുവനന്തപുരം: ഫെബ്രുവരിയിൽ നടത്തുന്ന ആയൂർവേദ ഫാർമസിസ്റ്റ്, നഴ്സ്, തെറാപ്പിസ്റ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ www.ayurveda.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജാണ് പരീക്ഷാ കേന്ദ്രം. ഹാൾ ടിക്കറ്റുകൾ ജനുവരി 28 മുതൽ തിരുവനന്തപുരം സർക്കാർ ആയൂർവേദ മെഡിക്കൽ കോളജിൽ വിതരണം ചെയ്യും. മറ്റ് ജില്ലകളിലുള്ളവർക്ക് പരീക്ഷാ ദിവസങ്ങളിൽ ഹാൾ ടിക്കറ്റ് കൈപ്പറ്റാം.

0 Comments