തൃപ്പുണിത്തുറ: തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളജിലെ രചനാശരീര, രോഗനിദാനം എന്നീ വകുപ്പുകളില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരു തസ്തികകളിലും ഓരോ ഒഴിവ് വീതമാണുള്ളത്. കരാര്‍ നിയമനമാണ്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 28ന് രാവിലെ 11ന് ബയോഡാറ്റ, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും പ്രവൃത്തിപരിചയവും അഭിലഷണീയം.
.