തൃശൂര്‍ : 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഓൺലൈൻ ലേർണിങ്ങ് രംഗത്തെ പ്രമുഖരായ \”സ്റ്റഡി അറ്റ് ചാണക്യ\” വിദ്യാർത്ഥികൾക്കായി അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്തുന്നു. ജനുവരി 25 മുതൽ സൗജന്യമായാണ് പരീക്ഷ നടത്തുക. വിദ്യാഭ്യാസരംഗത്ത് നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടറുടെയും പ്രധാന അദ്ധ്യാപകരുടെയും നേതൃത്വത്തിൽ സ്റ്റേറ്റ് സിലബസിന്റെ അതേ മാതൃകയിൽ തയ്യാറാക്കിയ ചോദ്യാവലികൾ ഉൾപ്പെടുത്തിയാണ് പരീക്ഷകൾ നടത്തുന്നത്.
പരീക്ഷ നടത്തുന്ന ദിവസങ്ങളിൽ ചോദ്യ പേപ്പറുകൾ പരീക്ഷക്ക് തൊട്ടു മുൻപായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അത് ഡൗൺലോഡ് ചെയ്‌ത് യഥാസമയം പരീക്ഷ പൂർത്തിയാക്കുന്നതിന് മാതാപിതാക്കൾക്ക് മേൽനോട്ടം വഹിക്കാം. ഉത്തര സൂചിക പിന്നീട് വെബ്‌സൈറ്റിൽ ലഭ്യമാകും. അത് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സ്വന്തമായോ അല്ലെങ്കിൽ മാതാപിതാക്കൾക്കോ പരീക്ഷഫലം വിലയിരുത്താവുന്നതാണ് പരീക്ഷയുടെ ദിവസവും സമയക്രമവും മറ്റു വിവരങ്ങളും സ്റ്റഡി അറ്റ് ചാണക്യയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്‌ട്രേഷനായി https://bit.ly/3iwZrLj ൽ ക്ലിക്ക് ചെയ്യുക. രജിസ്‌ട്രേഷൻ ലിങ്ക് : https://bit.ly/3iwZrLj പരീക്ഷകൾക്ക് ഒരുങ്ങുന്നതിനായി സ്റ്റഡി അറ്റ് ചാണക്യ ആപ്പ് ഫ്രീ ആയി ഡൌൺലോഡ് ചെയ്ത് പാഠഭാഗങ്ങൾ ഇപ്പോൾ തന്നെ പഠിച്ചു തുടങ്ങാം.