പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഇന്നലെയായിരുന്നു അപേക്ഷ സമർപ്പിക്കാനും സ്കൂൾ അധികൃതർക്ക് ഇത് പരിശോധിച്ചു വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും നിശ്ചയിച്ചിരുന്ന അവസാന സമയം. അപേക്ഷകൾ സമർപ്പിക്കാൻ അഞ്ചു ദിവസം കൂടിയാണ് വിദ്യാർത്ഥികൾക്ക് അവസരം നൽകിയിരിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ വിദ്യാര്ഥികൾക്കിടയിലും അധ്യാപകർക്കിടയിലും ആശങ്കക്ക് വഴിവെച്ചിരുന്നു. ഒരേ സമയം ആയിരകണക്കിന് ആളുകൾ ഒന്നിച്ച് സൈറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെ വെബ്സൈറ്റും പണിമുടക്കിയിരുന്നു. ഇതും ആശങ്കൾക്കു വഴി വെച്ചു. സ്കൂൾ അധികൃതർക്ക് വിദ്യാർത്ഥികളുടെ അപേക്ഷകൾ പരിശോധിച്ച ശേഷം അപ്‌ലോഡ് ചെയ്യാൻ ഫെബ്രുവരി 5 വരെയും സമയം അനുവദിച്ചിട്ടുണ്ട്.

Share this post

scroll to top