തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, വാഴയൂര്‍ സാഫി കോളജ് എന്നിവിടങ്ങളിലെ സ്വാശ്രയ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് ബി.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തില്‍ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മുസ്ലീം-1, എസ്.സി, എസ്.ടി, ഒ.ഇ.സി-1, പി.എച്ച്-1 മറ്റ് ബി.എസ്.സി വിഭാഗത്തില്‍ ഇ.ഡബ്ല്യു.എസ്-1, എസ്.സി, എസ്.ടി, ഒ.ഇ.സി-2, സ്‌പോര്‍ട്‌സ്-1 ലക്ഷദ്വീപ്-1, എന്‍.ആര്‍.ഐ-2 എന്നീ ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ജനുവരി18 ന് രാവിലെ 11ന് ആവശ്യമായ അസ്സല്‍ രേഖകള്‍, ഫീസ് എന്നിവ സഹിതം സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും പ്രവേശനം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0494 2407345.

0 Comments