തിരുവനന്തപുരം: കേന്ദ്ര സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11 മുതൽ ആരംഭിച്ച ദേശീയ കലാ ഉത്സവിൽ മികവ് പുലർത്തി കേരളം. കേരളത്തെ പ്രതിനിധീകരിക്കുന്ന കുട്ടികൾ മികവാർന്ന പ്രകടനമാണ് മത്സരങ്ങളിൽ കാഴ്ച വെക്കുന്നത്. നാടന്പാട്ടിനങ്ങൾ, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം,ഡാൻസ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും,ലൈവ് ഓൺലൈൻ പെർഫോർമൻസിലൂടെയുമാണ് മത്സരങ്ങൾ നടത്തുന്നത്. വിഷ്വൽ ആർട്ട് വിഭാഗത്തിൽ ചിത്രരചനാ, ക്ലേ മോഡലിങ്, കരകൗശല വസ്തു നിർമാണം,മരത്തടിയിലെ കൊത്തു ശില്പ നിർമാണം ഈറ,മുള, തുടങ്ങിയവയിൽ നിർമ്മിക്കുന്ന ശില്പങ്ങൾ തുടങ്ങിയ മത്സരങ്ങൾ ഇന്ന് പൂർത്തിയാക്കും. ദേശീയ കലാ ഉത്സവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഇരുപതോളം കുട്ടികളാണ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്. കലാഉത്സവ് ജനുവരി 22 ന് സമാപിക്കും.
കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ...