പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

ദേശീയ കലാ ഉത്സവിൽ മികവ് പുലർത്തി കേരളം

Jan 16, 2021 at 1:16 pm

Follow us on

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11 മുതൽ ആരംഭിച്ച ദേശീയ കലാ ഉത്സവിൽ മികവ് പുലർത്തി കേരളം. കേരളത്തെ പ്രതിനിധീകരിക്കുന്ന കുട്ടികൾ മികവാർന്ന പ്രകടനമാണ് മത്സരങ്ങളിൽ കാഴ്ച വെക്കുന്നത്. നാടന്പാട്ടിനങ്ങൾ, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം,ഡാൻസ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും,ലൈവ് ഓൺലൈൻ പെർഫോർമൻസിലൂടെയുമാണ് മത്സരങ്ങൾ നടത്തുന്നത്. വിഷ്വൽ ആർട്ട് വിഭാഗത്തിൽ ചിത്രരചനാ, ക്ലേ മോഡലിങ്, കരകൗശല വസ്തു നിർമാണം,മരത്തടിയിലെ കൊത്തു ശില്പ നിർമാണം ഈറ,മുള, തുടങ്ങിയവയിൽ നിർമ്മിക്കുന്ന ശില്പങ്ങൾ തുടങ്ങിയ മത്സരങ്ങൾ ഇന്ന് പൂർത്തിയാക്കും. ദേശീയ കലാ ഉത്സവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഇരുപതോളം കുട്ടികളാണ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്. കലാഉത്സവ് ജനുവരി 22 ന് സമാപിക്കും.

\"\"

Follow us on

Related News