ക്ലാർക്ക്, കംപ്യൂട്ടർ ഓപ്പറാറ്റർ തസ്തികയിലേക്ക് കരാർ നിയമനം: ഇന്റർവ്യൂ 19 ന്

കൊല്ലം: ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കേന്ദ്രത്തിൽ ക്ലർക്കിന്റെയും, തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെയും ഓരോ ഒഴിവുകളാണുള്ളത്. ക്ലർക്കിന് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് പ്ലസ്ടു വും, ഡി.സി.എ യുമാണ് യോഗ്യത. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. ജനുവരി 19 ന് രാവിലെ പത്തിന്ന് ക്ലർക്ക് തസ്തികയിലേക്കുള്ള ഇന്റർവ്യൂവും, ഉച്ചയ്ക്ക് ഒരു മണിക്ക്‌ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഇൻർവ്യൂവും ഹാജരാക്കണം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വികാസ് ഭവനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

Share this post

scroll to top