കേന്ദ്രസര്‍വീസില്‍ ഒഴിവുകള്‍; യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസില്‍ അസിസ്റ്റന്റ് പ്രെഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുകളാണുള്ളത്.

അസിസ്റ്റന്റ് പ്രൊഫസര്‍ 54

ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി-19 (എസ്.സി.-2, എസ്.ടി.-1, ഒ.ബി.സി.-4, ഇ.ഡബ്ല്യു.എസ്.-1, ജനറല്‍-11), പീഡിയാട്രിക് കാര്‍ഡിയോളജി-2 (ഒ.ബി.സി.-1, ജനറല്‍-1), പീഡിയാട്രിക് സര്‍ജറി-1 (ജനറല്‍-1), പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി-6 (ഒ.ബി.സി.-4, ജനറല്‍-2), ഡെര്‍മറ്റോളജി, വെനെറിയോളജി ആന്‍ഡ് ലെപ്രസി-6 (എസ്.സി.-1, ഒ.ബി.സി.-2, ജനറല്‍-3), മെഡിക്കല്‍ ഗാസ്‌ട്രോഎന്ററോളജി-7 (എസ്.സി. -2, എസ്.ടി.-1, ഒ.ബി.സി.-3, ജനറല്‍-1), ഓഫ്താല്‍മോളജി-13 (എസ്.സി.-1, എസ്.ടി.-1, ഒ.ബി.സി.-3, ഇ.ഡബ്ല്യു.എസ്.-1, ജനറല്‍-7),
പ്രായപരിധി: 40 വയസ്സ്.

അസിസ്റ്റന്റ് ഡയറക്ടര്‍-2 (ജനറല്‍-2)

കേന്ദ്ര രാസവളമന്ത്രാലയത്തിലെ ഷിപ്പിങ് വിഭാഗത്തിലും ഡല്‍ഹി സര്‍ക്കാറിന്റെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലെ ബാലിസ്റ്റിക്‌സ് വിഭാഗത്തിലും ഓരോ ഒഴിവ് വീതമാണുള്ളത്. വിശദവിവരങ്ങള്‍ക്ക് upsconline.ac.in എന്ന വെബ്‌സൈറ്റ് കാണുക. താല്‍പ്പര്യമുള്ളവര്‍ ജനുവരി 28നകം അപേക്ഷ സമര്‍പ്പിക്കണം.

Share this post

scroll to top