കോട്ടയം: ഒന്നാം വര്‍ഷ എം.എസ് സി. മെഡിക്കല്‍ അനാട്ടമി (2019 അഡ്മിഷന്‍ റഗുലര്‍/2019ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 29 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടെ ജനുവരി 19 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 20 വരെയും അപേക്ഷിക്കാം.
- നാലാം വര്‍ഷ ബി.എസ് സി. എം.എല്‍.ടി. റഗുലര്‍/സപ്ലിമെന്ററി (2008 അഡ്മിഷന്‍ മുതല്‍) പരീക്ഷകള്‍ ഫെബ്രുവരി അഞ്ചുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 20 വരെയും 525 രൂപ പിഴയോടെ ജനുവരി 21 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 22 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
- രണ്ടാം സെമസ്റ്റര്‍ എം.എഡ് (ദ്വിവത്സരം – 2019 അഡ്മിഷന്‍ റഗുലര്‍/2019ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി മൂന്നുമുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ പിഴയോടെ ജനുവരി 19 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 20 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
പരീക്ഷാഫലം
- 2020 ഒക്ടോബറില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എഡ് (സി.എസ്.എസ്. – 2018-2020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
- 2019 ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.സി.എ. (പുതിയ സ്‌കീം – 2017 അഡ്മിഷന്‍ റഗുലര്‍), ഡ്യുവല്‍ ഡിഗ്രി മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (20142016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 27 വരെ അപേക്ഷിക്കാം.