ന്യൂഡൽഹി: 2018 ൽ നടന്ന ജൂനിയർ എൻജിനിയർ പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ. സിവിൽ എൻജിനിയറിങ് തസ്തികയിൽ 1506 പേരും , ഇലക്ട്രിക്കൽ എൻജിനിയറിങ് തസ്തികയിൽ 192 പേരും , മെക്കാനിക്കൽ എൻജിനിയറിങ് തസ്തികയിൽ 142 പേരും ഉൾപ്പടെ 1840 പേരാണ് വിവിധ തസ്തികകളിലേക്ക് യോഗ്യത നേടിയത്. ഉദ്യോഗാർഥികൾക്ക് ssc.nic.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. രജിസ്ട്രേഷൻ നമ്പറും പാസ്‍വേർഡും ഉപയോഗിച്ച് ഫെബ്രുവരി 13 വരെ ഉദ്യോഗാർഥികൾക്ക് ഫലങ്ങൾ പരിശോധിക്കാം. ജനുവരി 13ന് പരീക്ഷയെഴുതിയവരുടെയെല്ലാം വിശദമായ മാർക്ക് എസ്.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
