പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പാര്‍ലമെന്റ് അംഗത്തോടൊപ്പം ഒരുവര്‍ഷം: ലാംപ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Jan 11, 2021 at 4:00 pm

Follow us on

ന്യൂഡൽഹി: പാര്‍ലമെന്റ് പ്രവർത്തനരീതികളെപ്പറ്റിയുള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പി.ആർ.എസ് (പോളിസി റിസർച്ച് സ്റ്റഡീസ്) ലെജിസ്ളേറ്റീവ് റിസർച്ച്, ലെജിസ്ലേറ്റീവ് അസിസ്റ്റന്റ്സ് ടു മെമ്പേഴ്സ് ഓഫ് പാർലമെന്റ് (എൽ.എ.എം.പി. -ലാംപ്) എന്ന പദ്ധതിയിലേക്ക് യുവജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. www.prsindia.org എന്ന വെബ്സൈറ്റ് വഴി ജനുവരി 17 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ബില്ലുകളുടെ ചർച്ചകൾക്ക് ആവശ്യമുള്ള വിവരങ്ങൾ നൽകുക, സഭയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ തയ്യാറാക്കി നൽകുക, ശൂന്യവേളാ ചർച്ചകളിൽ പങ്കെടുക്കാൻ അംഗത്തിന് ആവശ്യമായ പ്രഭാഷണം തയ്യാറാക്കുക, നയപരമായ വിഷയങ്ങളുടെ ചർച്ചകളിൽ പങ്കെടുക്കുക, സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങ്ങുകൾ,
പൊതുതാത്‌പര്യമുള്ള വിഷയങ്ങളുടെ ചർച്ചകൾ, എന്നിവയ്ക്കുവേണ്ട വിവരങ്ങൾ അംഗത്തിനു ലഭ്യമാക്കുക, സ്വകാര്യ ബില്ലുകൾ തയ്യാറാക്കുക, തുടങ്ങിയ കാര്യങ്ങളിൽ പാർലമെന്റ് അംഗത്തെ സഹായിക്കുക എന്നതാണ് ഉദ്യോഗാർഥികളുടെ പ്രധാന ചുമതലകൾ. പാർലമെന്റ് അംഗത്തിന്റെ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പത്രക്കുറിപ്പുകൾ, മണ്ഡല സംബന്ധമായ ഗവേഷണങ്ങൾ മുതലായ കാര്യങ്ങളിൽ പ്രവർത്തിക്കുകയും വേണം. അപേക്ഷയുടെ ഭാഗമായി ഫെലോഷിപ്പിന് അർഹത വ്യക്തമാക്കുന്ന ഒരു ഉപന്യാസവും ഏതെങ്കിലും നയം അടിസ്ഥാനമാക്കിയുള്ള മറ്റൊരു ഉപന്യാസവും തയ്യാറാക്കി അപ്ലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ ഉണ്ടാകും. മാസ സ്റ്റൈപ്പൻഡ് 20,000 രൂപയാണ്.

\"\"

Follow us on

Related News