പ്രധാന വാർത്തകൾ
ബാറ്ററികളിൽ ഉപയോഗിക്കാൻ അടക്കയുടെ തൊലിയിൽ നിന്ന് നാനോ സംയുക്തങ്ങൾ വേർതിരിച്ച് കണ്ണൂർ സർവകലാശാലകണ്ണൂർ സർവകലാശാല പ്രായോഗിക പരീക്ഷകൾ, പുനർമൂല്യനിർണയ ഫലംസര്‍വകലാശാലാ രജിസ്ട്രാര്‍ നിയമനം; ഡിസംബര്‍ 15വരെകേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് തെറ്റിദ്ധരിക്കുന്നു: മന്ത്രി വി. ശിവൻകുട്ടിപരീക്ഷ അപേക്ഷ, പരീക്ഷാഫലം, പ്രാക്ടിക്കൽ, പി.എസ്.സി. പരിശീലനം: ഇന്നത്തെ എംജി വാർത്തകൾപുതിയ 12 കോഴ്സുകള്‍ക്കു കൂടി പ്രൈവറ്റ് രജിസ്ട്രേഷന്‍: അപേക്ഷ 15വരെഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ: സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 7ന്കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ ഗസ്റ്റ് ഫാക്കൽറ്റി, അക്കാദമിക് അസിസ്റ്റന്റ് നിയമനംഭിന്നശേഷിക്കാർക്ക് സൗജന്യമായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്പിജി ആയുർവേദ പ്രവേശനം: മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

പാര്‍ലമെന്റ് അംഗത്തോടൊപ്പം ഒരുവര്‍ഷം: ലാംപ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Jan 11, 2021 at 4:00 pm

Follow us on

ന്യൂഡൽഹി: പാര്‍ലമെന്റ് പ്രവർത്തനരീതികളെപ്പറ്റിയുള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പി.ആർ.എസ് (പോളിസി റിസർച്ച് സ്റ്റഡീസ്) ലെജിസ്ളേറ്റീവ് റിസർച്ച്, ലെജിസ്ലേറ്റീവ് അസിസ്റ്റന്റ്സ് ടു മെമ്പേഴ്സ് ഓഫ് പാർലമെന്റ് (എൽ.എ.എം.പി. -ലാംപ്) എന്ന പദ്ധതിയിലേക്ക് യുവജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. www.prsindia.org എന്ന വെബ്സൈറ്റ് വഴി ജനുവരി 17 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ബില്ലുകളുടെ ചർച്ചകൾക്ക് ആവശ്യമുള്ള വിവരങ്ങൾ നൽകുക, സഭയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ തയ്യാറാക്കി നൽകുക, ശൂന്യവേളാ ചർച്ചകളിൽ പങ്കെടുക്കാൻ അംഗത്തിന് ആവശ്യമായ പ്രഭാഷണം തയ്യാറാക്കുക, നയപരമായ വിഷയങ്ങളുടെ ചർച്ചകളിൽ പങ്കെടുക്കുക, സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങ്ങുകൾ,
പൊതുതാത്‌പര്യമുള്ള വിഷയങ്ങളുടെ ചർച്ചകൾ, എന്നിവയ്ക്കുവേണ്ട വിവരങ്ങൾ അംഗത്തിനു ലഭ്യമാക്കുക, സ്വകാര്യ ബില്ലുകൾ തയ്യാറാക്കുക, തുടങ്ങിയ കാര്യങ്ങളിൽ പാർലമെന്റ് അംഗത്തെ സഹായിക്കുക എന്നതാണ് ഉദ്യോഗാർഥികളുടെ പ്രധാന ചുമതലകൾ. പാർലമെന്റ് അംഗത്തിന്റെ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പത്രക്കുറിപ്പുകൾ, മണ്ഡല സംബന്ധമായ ഗവേഷണങ്ങൾ മുതലായ കാര്യങ്ങളിൽ പ്രവർത്തിക്കുകയും വേണം. അപേക്ഷയുടെ ഭാഗമായി ഫെലോഷിപ്പിന് അർഹത വ്യക്തമാക്കുന്ന ഒരു ഉപന്യാസവും ഏതെങ്കിലും നയം അടിസ്ഥാനമാക്കിയുള്ള മറ്റൊരു ഉപന്യാസവും തയ്യാറാക്കി അപ്ലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ ഉണ്ടാകും. മാസ സ്റ്റൈപ്പൻഡ് 20,000 രൂപയാണ്.

\"\"

Follow us on

Related News