ഹൈദരാബാദ്: ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ എഞ്ചിനീയർ, ടെക്‌നീഷ്യൻ എന്നീ തസ്തികകളിലേക്ക് അപ്രന്റിസ് നിയമനം. 180 ഒഴിവുകളിലേക്കാണ് അവസരം. ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം. എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ നാല് വർഷത്തെ ബിഇ/ബിടെക് ആണ് അടിസ്ഥാന യോഗ്യത. ടെക്നീഷ്യൻ വിഭാഗത്തിത്തിലേക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഭാഗത്തിൽ ത്രിവത്സര ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണു പരിശീലനം. പരിശീലനം കാലയളവിൽ ഗ്രാജേറ്റ് എഞ്ചിനീയർക്ക് 9000 രൂപയും ടെക്നീഷ്യൻ ഡിപ്ലോമക്കാർക്ക് 8000 രൂപയും യഥാക്രമം സ്റ്റൈപ്പൻഡ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും www.ecil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
