പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

50 ലക്ഷം രൂപയുടെ സമ്മാനവുമായി \’ടോയ്ക്കത്തോൺ 2021\’: വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ്പുകൾക്കും അവസരം

Jan 11, 2021 at 12:50 pm

Follow us on

ന്യൂഡൽഹി: മനോഹരമായ കളിപ്പാട്ടങ്ങൾ ഉണ്ടാക്കി 50 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നേടാൻ അവസരം. കേന്ദ്രസർക്കാർ ഒരുക്കുന്ന \’ടോയ്ക്കത്തോൺ 2021\’ ൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം. വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ്പുകൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന തരത്തിലാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സംസ്കാരവും ചരിത്രവുമെല്ലാം പ്രതിനിധീകരിക്കുന്ന കളിപ്പാട്ടങ്ങളാണ് മത്സരത്തിന്റെ ഭാഗമായി നിർമിക്കേണ്ടത്. സാമൂഹിക-മാനുഷിക മൂല്യങ്ങൾ, പരിസ്ഥിതി, ഭിന്നശേഷിക്കാർ തുടങ്ങി ഒമ്പതോളം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് \’ടോയ്ക്കത്തോൺ 2021\’ സംഘടിപ്പിക്കുന്നത്. നിലവിലുള്ളതോ നൂതനമോ ആയ ആശയങ്ങളുപയോഗിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കാം. വിദ്യാർഥികളേയും അധ്യാപകരേയും ഉൾക്കൊള്ളിച്ചാവണം മത്സരങ്ങൾ നടത്തേണ്ടതെന്ന് സർവകലാശകളോടും വൈസ് ചാൻസിലർമാരോടും യു.ജി.സിയും ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 20. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും toycathon.mic.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News