editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
യുജിസി-നെറ്റിന് മെയ് 30വരെ അപേക്ഷിക്കാം; വിഷയങ്ങളിൽ ഇനി ഹിന്ദു സ്റ്റഡീസുംസ്കൂൾ തുറക്കാൻ ഇനി 7 ദിവസം മാത്രം: ക്രമീകരണ ങ്ങൾ വേഗത്തിലാക്കാൻ നിർദേശംഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച പഠന സൗകര്യങ്ങളൊരുക്കി മലബാർ അക്കാദമിക് സിറ്റി: വിവിധ കോഴ്സുകളിൽ പ്രവേശനംകെ- ഡിസ്ക് നോളജ് ഇക്കോണമി മിഷൻ: രജിസ്റ്റർ ചെയ്തവരുടെ എണ്ണം 46 ലക്ഷത്തിനടുത്തേക്ക്മികച്ച ശമ്പളത്തിൽ റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്പോണ്ടിച്ചേരി സര്‍വകലാശാലയിൽ പിജി, ഡിപ്ലോമ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: പ്രവേശനം സിയുഇടി വഴിതിരുവനന്തപുരം ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം: ഇന്റർവ്യൂ മെയ്‌ 25ന്മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളടക്കമുള്ളവരുടെ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം: മന്ത്രി വീണാ ജോർജ്ലാബ് അസിസ്റ്റൻറ് നിയമനം, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾവഡോദര നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, ബിരുദാനന്തര പ്രവേശനം

പി.ജി. വിദ്യാര്‍ഥികള്‍ക്കായി തത്സമയ ഉപന്യാസ മത്സരം

Published on : January 09 - 2021 | 3:00 pm

തിരുവനന്തപുരം: സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം നടത്തുന്ന തത്സമയ ഉപന്യാസമത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 21ന് രാവിലെ 10 മണി മുതൽ 1 മണി വരെയായിരിക്കും തത്സമയ മത്സരം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന മത്സരത്തിൽ നൽകുന്ന രണ്ടുവിഷയങ്ങളിൽ ഒന്നിൽ 5000 വാക്കുകളിൽ ഉപന്യാസം രചിക്കണം. അംഗീകൃതസ്ഥാപനത്തിൽ ഇപ്പോൾ സ്റ്റാറ്റിസ്റ്റിക്സ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിൽ പഠിക്കുന്നവർക്കാണ് അവസരം. ഉള്ളടക്കം, ആശയങ്ങളുടെ മൗലികത, അവതരണക്രമം, രചനാ നൈപുണ്യം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാകും ഉപന്യാസം വിലയിരുത്തപ്പെടുക. കേരളത്തിലെ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ കേന്ദ്രങ്ങളിൽ മത്സരം നടക്കും. ജൂൺ 29ന് മന്ത്രാലയം സംഘടിപ്പിക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്യും.

വിശദമായ വിജ്ഞാപനം https://www.mospi.gov.in-ൽ ‘അനൗൺസ്മെന്റ്സ്’ ലിങ്കിലുണ്ട്. അതിൽ അനുബന്ധത്തിൽ നൽകിയിട്ടുള്ള ലിങ്കിൽ അപേക്ഷാമാതൃക ലഭിക്കും. അത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രിന്റ് ഔട്ട് എടുക്കണം. നിർദേശിച്ച രീതിയിൽ പൂർത്തിയാക്കി രേഖകൾ സഹിതം ‘ഓൺ ദി സ്പോട്ട് എസ്സേ റൈറ്റിങ് കോമ്പറ്റീഷൻ 2021’ എന്ന് വിഷയ ലൈനിൽ രേഖപ്പെടുത്തി 2021 ജനുവരി 22-നകം ലഭിക്കത്തക്കവിധം training-mospi@nic.in ലേക്ക് ഇമെയിലായി അയക്കണം.

0 Comments

Related News