കൊല്ലം: വനിതാ ഹോം ഗാര്‍ഡുകളുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സൈനിക, അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും, കേരള പൊലീസ്, ഫയര്‍ ആന്റ് റെസ്ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച എസ് എസ് എല്‍ സി/തത്തുല്യ യോഗ്യതയുള്ള ശാരീരിക ക്ഷമതയുള്ളവരെ പരിഗണിക്കും. പ്രായപരിധി 35 നും 58 നും ഇടയിൽ. സര്‍വീസില്‍ നിന്നും വിരമിച്ചതായുള്ള ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം അപേക്ഷിക്കാം. അപേക്ഷാ വകുപ്പ് നടത്തുന്ന കായിക ക്ഷമതാ പരീക്ഷ വിജയിക്കണം. അപേക്ഷ ഫോമും, വിശദ വിവരങ്ങളും അടുത്തുള്ള ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷനില്‍ ലഭ്യമാണ്. ജനുവരി 30 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമർപ്പിക്കണം. ഫോണ്‍: 9497920062.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...