തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി സൗജന്യ വിദ്യാഭ്യാസമൊരുക്കുന്ന വിദ്യാനിധി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനത്തിൽ മികവു പുലർത്തുന്ന നിലവിൽ പത്താംക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കാണ്അവസരം. താൽപര്യമുള്ള വിദ്യാർഥിനികൾ ജനുവരി 10ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ആകെ 50 സീറ്റൊഴിവാണുള്ളത്. ജനുവരി 17, 24 തീയതികളിൽ നടത്തുന്ന ഓൺലൈൻ പരീക്ഷയിലൂടെയാകും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികൾക്ക് പ്ലസ് വൺ, പ്ലസ് ടു പഠനത്തോടൊപ്പം സൗജന്യ നീറ്റ് എൻട്രൻസ് പരിശീലനവും ലഭിക്കും. പത്താം ക്ലാസ്സിലെ സയൻസ്, കണക്ക് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളാകും ഓൺലൈൻ പരീക്ഷയിലുണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് 7025215276, 9207410326 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...