വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷ തിയതി നീട്ടി

തിരുവനന്തപുരം: വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. 2020-21 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം ലഭിച്ചവര്‍ക്കാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ഫെബ്രുവരി 25 നകം കൈപ്പറ്റണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും, മറ്റ് രേഖകളുടെ പകര്‍പ്പുകളും പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി ഓഫീസില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256860 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share this post

scroll to top