തിരുവനന്തപുരം: നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയുടെ ഭാഗമായിയുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ജറന്റോളജിയിൽ പി.ജി ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 21മുതൽ 35 വരെ. പ്രതിമാസ വേതനം 27,250 രൂപ. 18 ന് മുൻപായി അപേക്ഷകർ അനുബന്ധ രേഖകളോടുകൂടി സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാംനില, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം. വിശദമായ വിവരങ്ങളും, അപേക്ഷ മാതൃകയും www.sjd.kerala.gov.in എന്ന ലിങ്കിൽ ലഭ്യമാണ്. ആദ്യ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...