എം.ജി സര്‍വകലാശാല റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷിക്കാം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബയോസയന്‍സസിലെ സംയുക്ത പ്രൊജക്ടില്‍ റിസര്‍ച്ച് ഫെലോയുടെ രണ്ടൊഴിവുണ്ട്. രണ്ട് വര്‍ഷമാണ് പ്രൊജക്ട് കാലാവധി. ഏതെങ്കിലും ലൈഫ് സയന്‍സ് ബ്രാഞ്ചില്‍ എം.എസ് സി. ജൈവ കൃഷിയില്‍ താല്പര്യവും പ്രൊജക്ടിന്റെ ഭാഗമായി കൃഷിസ്ഥലത്ത് ജോലി ചെയ്യാനും താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. മാസം 10000 രൂപ ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ 2622@mgu.ac.in എന്ന ഇ-മെയിലിലേക്ക് ജനുവരി 15നകം സമര്‍പ്പിക്കണം. വിശദവിവരത്തിന് 0481-2731035, 9847901149 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share this post

scroll to top