ഫാർമസ്യൂട്ടിക്കൽസിൽ മാനേജർ ഒഴിവിലേക്ക് കരാർ നിയമനം : ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാർ അടിസ്ഥാനത്തിൽ ക്വാളിറ്റി അഷ്വറൻസ്/ ക്വാളിറ്റി കൺട്രോളർ മാനേജർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ആയുർവേദത്തിൽ ദ്രവ്യഗുണ വിജ്ഞാനത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയും ആയൂർവേദ മരുന്ന് നിർമ്മാണ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സിനു താഴെ ആയിരിക്കണം. അപേക്ഷകൾ; മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ, എ.കെ.ജി നഗർ റോഡ്, പേരൂർക്കട.പി.ഒ, തിരുവനന്തപുരം- 695005 എന്ന വിലാസത്തിൽ, 15നകം ബയോഡേറ്റ സഹിതം അപേക്ഷ സമർപ്പിക്കാം. ഇ-മെയിൽ:  sctfed@gmail.com.

Share this post

scroll to top