തിരുവനന്തപുരം: വിവിധ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാൻ യുവതികളെ പ്രാപ്തരാക്കുന്നതിനായി കേരള സംസ്ഥാന യുവജന കമ്മീഷൻ സൗജന്യ മാർഷ്യൽ ആർട്സ് പരിശീലനം നൽകുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് പരിശീലനം ആരംഭിക്കുക. 18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരും കേരള സർക്കാരിന്റെ സന്നദ്ധ സേനയിൽ പേര് രജിസ്റ്റർ ചെയ്തവരുമായ യുവതികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ബയോഡാറ്റാ സഹിതം youthday2020@gmail.com ലേക്ക് ജനുവരി 6 നകം അപേക്ഷിക്കണം.
