കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍ : ജനുവരി 19ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), ജൂണ്‍ 2020 പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ 2020-21 അധ്യയന വര്‍ഷത്തെ എം.എഡ് കോഴ്‌സിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജനുവരി 4ന് രാവിലെ 10 മണിക്ക് ധര്‍മശാല ക്യാമ്പസ്സില്‍ എത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2781290, 9447889122 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

പരീക്ഷാവിജ്ഞാപനം
അഞ്ചാം സെമസ്റ്റര്‍ ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), നവംബര്‍ 2020 പരീക്ഷകള്‍ വിജ്ഞാപനം ചെയ്തു. 07.01.2021 മുതല്‍ 13.01.2021 വരെ പിഴയില്ലാതെയും 15.01.2021 വരെ 170 രൂപ പിഴയോടുകൂടെയും പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകളുടെ ഹാര്‍ഡ് കോപ്പിയും ചലാനും 20.01.2021 നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. പരീക്ഷാവിജ്ഞാപനം വെബ്‌സൈറ്റില്‍

Share this post

scroll to top