പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര അക്കാദമിക് വിദഗ്ധരുമായി സംവദിക്കാന്‍ അവസരം: എമിനെന്റ് സ്‌കോളേഴ്‌സ് പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍

Jan 1, 2021 at 10:22 pm

Follow us on

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും മികച്ച പഠനം കാഴ്ചവയ്ക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് എമിനെന്റ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ എന്ന പരിപാടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പദ്ധതിയിലൂടെ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി നമ്മുടെ സര്‍ക്കാര്‍ കോളജിലെ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കുകയാണ് .

പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി കേള്‍പ്പിക്കാനും അവരോട് സംവദിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും. വിക്ടേഴ്‌സ് പോലുള്ള ചാനലുകള്‍ വഴിയും ഇത് സംപ്രേഷണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യ പരിപാടി ജനുവരിയില്‍ നടത്തും. സാമ്പത്തികശേഷി കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പോയി പഠിക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു. ഈ പോരായ്മ പരിഹരിക്കാനാണ് ഇത്തരമൊരു പരിപാടി നടത്താന് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

\"\"

Follow us on

Related News